കതിരൂര്‍ മനോജ്‌ വധക്കേസ്‌;പി ജയരാജനെ പ്രതി ചേര്‍ത്തു

p jayarajan copyപ്രതിചേര്‍ത്ത റിപ്പോര്‍ട്ട്‌ സിബിഐ തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചു. ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ സംഭവത്തോട്‌ പി ജയരാജന്‍ പ്രതികരിച്ചില്ല. കതിരൂര്‍ മനോജ്‌ വധക്കേസില്‍ പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞദിവസം തലശ്ശേരി ജില്ലാ സെഷന്‍സ്‌ കോടതി തള്ളിയിരുന്നു.

2014 സെപ്‌റ്റംബര്‍ ഒന്നിനാണ്‌ മനോജ്‌ കൊല്ലപ്പെട്ടത്‌. വാനേടിച്ച്‌ വരികയായിരുന്ന മനോജിന്റെ വാഹനത്തിന്‌ നേരം ബോംബ്‌ എറിഞ്ഞ ശേഷം വാഹനത്തില്‍ നിന്ന്‌ പിടിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. പി.ജയരാജനെ വീട്ടില്‍ കയറി വധിക്കാന്‍ ശ്രമിച്ച കേസിലെ അഞ്ചാം പ്രതിയാണ്‌ മനോജ്‌.