കതിരൂര്‍ മനോജ്‌ വധക്കേസ്‌; പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

Story dated:Tuesday January 19th, 2016,12 47:pm

p jayarajan copyകണ്ണൂര്‍: കതിരൂര്‍ മനോജ്‌ വധക്കേസില്‍ പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. കേസില്‍പ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച്‌ തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി മുമ്പാകെയാണ്‌ പി ജയരാജന്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്‌. കേസില്‍ ജരാജന്‍ പ്രതിയല്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനികില്ലെന്ന്‌ കോടതി വ്യക്തമാക്കി.

കഴിഞ്ഞ 12 ന്‌ കേസ്‌ പരിഗണിച്ച കോടതി വിശദമായ വാദം കേള്‍ക്കുന്നതിനായി കേസ്‌ ഇന്നത്തേക്ക്‌ മാറ്റുകയായിരുന്നു.

കഴിഞ്ഞ പന്ത്രണ്ടാം തിയതി രണ്ടാംഘട്ടം ചോദ്യം ചെയ്യലിന്‌ നേരിട്ട്‌ ഹാജരാക്കണമെന്ന്‌ കാണിച്ച്‌ സിബിഐ ജയരാജന്‌ നോട്ടീസ്‌ നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ്‌ മുന്‍കൂര്‍ ജാമ്യംതേടി ജയരാജന്‍ കോടതിയെ സമീപിച്ചത്‌.