കണ്യാട്ട് നിരപ്പ് പള്ളിയില്‍ സംഘര്‍ഷം; സി.ഐ. ബിജു കെ. സ്റ്റീഫന് ഗുരുതര പരിക്ക്

കണ്യാട്ട് നിരപ്പ് സെന്റ് ജോണ്‍സ് പള്ളിയില്‍ കൊടിയേറ്റത്തിനിടെ യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പുത്തന്‍കുരിശ് സി.ഐ. ബിജു കെ. സ്റ്റീഫന് ഗുരുതരമായി പരിക്കേറ്റു.

ഇദ്ദേഹം കോലഞ്ചേരി മെഡിക്കല്‍ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. തുടര്‍ന്ന് പോലീസ് ലാത്തിവീശിയതിനെ തുടര്‍ന്ന് യാക്കോബായ വിഭാഗം വിശ്വാസികളായ 9 പേര്‍ക്ക് പരിക്കേറ്റു. ഇവരും ആശുപത്രിയിലാണ്.