കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം തീപിടുത്തം.

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ കടകളില്‍ വന്‍ തീപിടുത്തം. തീപിടുത്തത്തില്‍ ആറുകടകള്‍ പൂര്‍മായി കത്തി നശിച്ചു. ഇന്നു പുലര്‍ച്ചെ 4.15 ഓടെയാണ് തീപിടുത്തമുണ്ടായത്.

അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.

മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനെടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.