കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് എല്‍ഡിഎഫ് ബഹിഷ്‌കരിച്ചു.

കണ്ണൂര്‍: ജില്ലാ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് എല്‍ഡിഎഫ് ബഹിഷ്‌കരിച്ചു. സഹകരണസംഘത്തിലെ പ്രതിനിധികളുടെ അധികാര പത്രത്തിലും സ്ഥാനര്‍ത്ഥികള്‍ഉള്‍പ്പെടെയുള്ള അംഗങ്ങളുടെ രേഖാ ചിത്രത്തിലും കൃത്രിം നടന്നെന്നാരോപിച്ചാണ് എല്‍ഡിഎഫ് തെരഞ്ഞടുപ്പ് ബഹിഷ്‌ക്കരിച്ചിരിക്കുന്നത്.

പ്രവര്‍ത്തന രഹിതവും ലിക്വിഡേറ്റ് ചെയ്തതും രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെട്ടതും ജില്ലാ ബാങ്ക് ഓഹരിസംഖ്യ നല്‍കിയതുമായ സംഘങ്ങള്‍ക്ക് വോട്ടവകാശം നല്‍കിക്കൊണ്ട് വോട്ടര്‍പട്ടികയില്‍ ക്രകമക്കേട് കാട്ടിയെന്നാണ് പരാതി.

കണ്ണൂരിനോടൊപ്പം മറ്റു പതിനൊന്ന് ജില്ലകളിലും സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

പി ജയരാജന്‍, ഇ പി ജയരാജന്‍, എംവി ജയരാജന്‍ തുടങ്ങിയവരാണ് പ്രത്ിഷേധ സമരത്തിന് നേതൃത്വം നല്‍കുന്നത്. പ്രവര്‍ത്തക്ര# ബാങ്ക് പരിസരത്ത് കുത്തിയിരിപ്പ് സമരം നടത്തുതയാണ്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്ത് നിലുറപ്പിച്ചിട്ടുള്ളത്.