കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കാരായി രാജന്‍ രാജിവെച്ചു

karai-rajanകണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കാരായി രാജന്‍ രാജിവെച്ചു. രാജിക്കത്ത്‌ പാര്‍ട്ടിക്ക്‌ കൈമാറി. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ കോടതി ജാമ്യവ്യവസ്ഥ ഇളവു ചെയ്‌ത്‌ നല്‍കാതിരുന്നതിനെ തടര്‍ന്നാണ്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം രാജിവയ്‌ക്കാന്‍ കാരായി രാജന്‍ തീരുമാനിച്ചതെന്നാണ്‌ സൂചന.

കണ്ണൂര്‍ ജില്ലയിലേക്ക്‌ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട്‌ കഴിഞ്ഞ ദിവസം ഹൈക്കോടതിക്ക്‌ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതിന്‌ അനുമതി ലഭിച്ചിരുന്നില്ല. ജില്ലയില്‍ പ്രവേശിക്കാതെയാണ്‌ കാരായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്‌. തുടര്‍ന്ന്‌ ഭരണഘടനാ പരമായ അവകാശങ്ങള്‍ നിര്‍വഹിക്കാനും ഭരണം നടത്താനും ജാമ്യവ്യവസ്ഥയില്‍ ഇളവു നല്‍കണമെന്ന്‌ കോടതിയോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാരായിയുടെ ആവശ്യം കോടതി തള്ളി.