കണ്ണൂരിൽ വാഹനാപകടത്തിൽ രണ്ട് മരണം

കണ്ണൂർ: കണ്ണൂർ കീച്ചേരിയിൽ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. തൃക്കരിപ്പൂർ നടക്കാവ് സ്വദേശികളായ ബാബു, ബാബുവിന്‍റെ ഭാര്യയുടെ അമ്മ ലക്ഷ്മി എന്നിവരാണ് മരിച്ചത്. പുലർച്ചെ മൂന്നു മണിയോടെ ദേശീയപാതയിലായിരുന്നു അപകടം.

അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു. ഇവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിപ്പൂരിൽ വിമാനം ഇറങ്ങിയ ശേഷം തൃക്കരിപ്പൂരിലെ വീട്ടിലേക്ക് പോവുകയായിരുന്നു സംഘം.