കണ്ണൂരില്‍ സ്‌ഫോടനം;അഞ്ച്‌ പേര്‍ക്ക്‌ പരിക്ക്‌

bomb-blastകണ്ണൂര്‍: കണ്ണൂരില്‍ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ക്ക്‌ പരിക്കേറ്റു. പൊടിക്കുണ്ടില്‍ രാജേന്ദ്ര നഗര്‍ കോളനിയിലെ താമസക്കാരനായ അനൂപ്‌ എന്നയാളുടെ വീട്ടിലാണ്‌ സ്‌ഫോടനമുണ്ടായത്‌. രാത്രി 11.30 ഓടെയാണ്‌ സ്‌ഫോടനം ഉണ്ടായത്‌. സ്‌ഫോടനത്തില്‍ അനൂപിന്റെ ഇരുനില വീട്‌ പൂര്‍ണമായും തകര്‍ന്നു. സമീപത്തെ അഞ്ചോളം വീടുകളും ഭാഗികമായി തകര്‍ന്നിട്ടുണ്ട്‌.

അപടസമയത്ത്‌ വീട്ടിലുണ്ടായിരുന്ന അനൂപിന്റെ മകള്‍ ഹിബ(13) യെ ഗുരുതപരിക്കുകളോടെ പരിയാരം മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. അനുപിന്റെ ഭാര്യക്കും അയല്‍വാസികള്‍ക്കും പരിക്കേറ്റിട്ടുണ്ട്‌.

വീട്ടിനു മുന്നില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നാണ്‌ സ്‌ഫോടനമുണ്ടായതെന്നാണ്‌ സൂചന. സ്‌ഫോടക വസ്‌തുക്കള്‍ കൈവശം വെച്ചതിന്‌ ഇതിന്‌ മുന്‍പും അനൂപിനെതിരെ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌. അനധികൃത പടക്കശേഖരമാണ്‌ പൊട്ടിത്തെറിച്ചതെന്നും സംഭവത്തിന്‌ പിന്നില്‍ ആരാണെന്നു മനസിലായതായും ജില്ലാ പോലീസ്‌ ചീഫ്‌ ഹരിശങ്കര്‍ പറഞ്ഞു.