കണ്ണൂരില്‍ സ്വകാര്യബസ്സുകള്‍ ഇന്നുമുതല്‍ പണിമുടക്കുന്നു.

കണ്ണൂര്‍: കണ്ണൂരില്‍ ഇന്നുമുതല്‍ സ്വകാര്യബസ്സുകള്‍ പണിമുടക്കുന്നു. കാട്ടാംമ്പള്ളിയില്‍ രണ്ടു ബസ്സുകള്‍ കത്തിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം. കഴിഞ്ഞ ദിവസം രാത്രിയില്‍ ഒരു പ്രൈവറ്റ് ബസ്സും സ്‌കൂള്‍ ബസ്സൂം അജ്ഞാതര്‍ തീയിട്ടിരുന്നു. വര്‍ക്ക്‌ഷോപ്പില്‍ ഉണ്ടായിരുന്ന ബസ്സുകളാണ് കത്തിച്ചത്. ഈ കേസിന്‍ മേല്‍ മയ്യില്‍ സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.