കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

untitled-2-copyകണ്ണൂര്‍: കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകന്‍ അജ്ഞാതരുടെ വെട്ടേറ്റു മരിച്ചു. കൂത്തുപറമ്പ് പാതിരിയോടാണ് സംഭവം. പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം കുഴിച്ചാലില്‍ മോഹനനാണ് കൊല്ലപ്പെട്ടത്. വാളാങ്കിച്ചാലില്‍ ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചു.

കള്ളു ഷാപ്പ് തൊഴിലാളിയായിരുന്നു മോഹനന്‍. രാവിലെ ഷാപ്പില്‍ ജോലിക്കെത്തിയ മോഹനനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആയുധങ്ങളുമായെത്തിയ സംഘം ഷാപ്പിലേക്ക് കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്ന.ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.