കണ്ണൂരില്‍ ബിജെപി ജില്ലാ പ്രസിഡന്റിന്റെ വീടിനു നേരെ ബോംബേറ്‌

Untitled-1 copyകണ്ണൂര്‍: ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റിന്റെ വീടിന്‌ നേരെ ബോംബേറ്‌. ഇന്ന്‌ പുലര്‍ച്ചെ ഉണ്ടായ ആക്രമണത്തില്‍ വീടിന്‌ കേടുപാടുകള്‍ സംഭവിച്ചു. ആര്‍ക്കും പിരിക്കില്ല. ജില്ലാ പ്രസിഡന്റ്‌ കെ രഞ്‌ജിത്തിന്റെ കണ്ണൂര്‍ പള്ളിയാന്‍മൂലയിലെ വീടിനുനേരെയാണ്‌ ബോംബേറുണ്ടായത്‌.

അതെസമയം ബോംബേറില്‍ പാര്‍ട്ടിക്ക്‌ പങ്കില്ലെന്ന്‌ സിപിഐഎം വ്യക്തമാക്കി. തിരുവോണ രാത്രിയില്‍ കണ്ണൂര്‍ അഴീക്കോട്‌ നടന്ന സംഘര്‍ഷത്തിന്‌ പിന്നാലെ നിരവധി വീടുകള്‍ക്ക്‌ നേരെയാണ്‌ ഇന്നലെ ആക്രമണമുണ്ടായത്‌. ആക്രമണത്തില്‍ വെട്ടേറ്റ രണ്ടു സിപിഐഎം പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

തിരുവോണ ദിവസം കാസര്‍കോട്‌ സിപിഐഎം പ്രവര്‍ത്തകനും തൃശൂരില്‍ ബിജെപി പ്രവര്‍ത്തകനും കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്‌ സംസ്ഥാനത്ത്‌ പലയിടങ്ങളിലും അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. കാസര്‍കോട്‌ കോടോം ബേളൂര്‍ കായക്കുന്നില്‍ കാലിച്ചാനടുക്കം ആനപ്പെട്ടി ചുണ്ണങ്കയത്ത്‌ സി നാരായണന്‍ ആണ്‌ കൊല്ലപ്പെട്ട സിപിഐഎം പ്രവര്‍ത്തകന്‍.

ഇതേതുടര്‍ന്ന്‌ കണ്ണൂര്‍, കസാര്‍കോട്‌ മേഖലയില്‍ വ്യാപക അക്രമസംഭവങ്ങള്‍ അരങ്ങേറി. തുടര്‍ന്നാണ്‌ മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്‌.