കണ്ടയ്‌നര്‍ തലകുത്തി മറഞ്ഞു

പരപ്പനങ്ങാടി:  ഹെല്‍ത്ത് സെന്ററിനുമുമ്പില്‍ ഇന്ന് പുലര്‍ച്ചെ നാലരമണിക്ക് വല്ലാര്‍പാടത്തുനിന്നും കൊയിലാണ്ടിയിലേക്ക് ടൈല്‍സുമായി പോവുകയായിരുന്ന കണ്ടയ്‌നര്‍ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. 4പേര്‍ക്ക് പരിക്ക്. റോഡിനരികിലെ ബസ്‌റ്റോപ്പ് പൂര്‍ണമായും തകര്‍ന്നു.

യാത്രക്കാരായി ലോറിയിലുണ്ടായിരുന്ന രണ്ടു പേരെ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷയനല്‍കി വിട്ടഅയച്ചു.

 

ബസ്‌റ്റോപ്പ് അപകടത്തിന് മുമ്പ്

കണ്ടയ്‌നര്‍ ഡ്രൈവറായ പാലക്കാട് നെന്‍മാറ സ്വദേശി റഫീഖ്(23) ക്ലീനറായ ഇടുക്കി ചെറുതോണി സ്വദേശി ജിത്തു(22) എന്നിവരെ നെടുവ ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു.

എതിര്‍വശത്തുനിന്നും വന്ന ലോറി ദിശമാറി തങ്ങള്‍ക്കുനേരെ വന്നപ്പോള്‍ എതിര്‍ദിശയിലേക്ക് വാഹനം വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് അപകടം സംഭവിക്കുകയായിരുന്നുവെന്ന് ഡ്രൈവറും ക്ലീനറും പറഞ്ഞു.

കണ്ടയ്‌നര്‍ തിരികെ റോഡിലേക്ക് കയറ്റാന്‍ ശ്രമിക്കുമ്പോള്‍ ബസ്‌റ്റോപ്പിന്മുകളിലേക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ശബ്ദം കേട്ട് ഓടികൂടിയ പരിസരവാസികളാണ് വാഹനത്തില്‍ ഉണടായിരുന്നവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. അപകടം പുലര്‍ച്ചെ ആയതിനാല്‍ വന്‍ ദുരന്തം ഒഴുവായത്. ഇതിന്റെ ആശ്വാസത്തിലാണ് നാട്ടുകാര്‍.