“കണക്ക്‌ എന്റെ ചങ്ങാതി” ഗണിതനാടക ക്യാമ്പ്‌ നടത്തി

mathsകോഡൂര്‍:സര്‍വ്വ ശിക്ഷാ അഭിയാന്‍ മലപ്പുറം ബി.ആര്‍.സി.യുടെ ആഭിമുഖ്യത്തില്‍ ഗണിത പഠന പ്രോത്സാഹനത്തിന്റെ ഭാഗമായി ചെമ്മങ്കടവില്‍ സംഘടിപ്പിച്ച നാടകക്യാമ്പ്‌ കോഡൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.പി. ഷാജി ഉദ്‌ഘാടനം ചെയ്‌തു. എ.ഇ.ഒ. പി. ജയപ്രകാശ്‌, ബി.പി.ഒ. അബൂബക്കര്‍ സിദ്ദീഖ്‌, ട്രെയിനര്‍മാരായ ഫാത്തിമ സജ്‌ല, ഷാജഹാന്‍ വാറങ്കോട്‌, ഷാജു പെലത്തൊടി, അസ്‌ലം ചട്ടിപ്പറമ്പ്‌ എന്നിവര്‍ പ്രസംഗിച്ചു. നാടകാവതരണ മത്സരത്തില്‍ കോട്ടക്കല്‍ ഗവ. രാജാസ്‌ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഒന്നാം സ്ഥാനവും ചെമ്മങ്കടവ്‌ ജി.എം.യു.പി.സ്‌കൂള്‍ രണ്ടാം സ്ഥാനവും ജി.എച്ച്‌.എസ്‌.എസ്‌.പൂക്കോട്ടൂര്‍, ജി.എം.യു.പി.സ്‌കൂള്‍ ഇരുമ്പുഴി എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
വിജയികള്‍ക്ക്‌ കോഡൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.പി. ഷാജി സമ്മാന വിതരണം ചെയ്‌തു.