കണക്കുപരീക്ഷക്‌ നല്‍കിയ ചോദ്യപേപ്പറില്‍ ഫിസിക്‌സിന്റെ ചോദ്യം

exam copyവള്ളിക്കുന്ന്‌: ഒമ്പതാം ക്ലാസിലെ കണക്കുപരീക്ഷയുടെ ചോദ്യപേപ്പറില്‍ ബുധനാഴ്‌ച്ച നടക്കേണ്ട ഫിസിക്‌സ്‌ പരീക്ഷയുടെ ചോദ്യങ്ങളും . ചേളാരി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലാണ്‌ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ചുറ്റിച്ച മറിമായം നടന്നത്‌. ചൊവ്വാഴ്‌ച നടന്ന കണക്കുപരീക്ഷകായി വിദ്യാര്‍ത്ഥികളില്‍ ചിലര്‍ക്‌ നല്‍കിയ ചോദ്യപേപ്പറിലാണ്‌ ഫിസിക്‌സിന്റെ ചോദ്യവും കലര്‍ന്നത്‌. ആകെ 23 ചോദ്യങ്ങളാണ്‌ ഉണ്ടായത്‌. ഇതില്‍ ഒന്നു മുതല്‍ ആറുവരെ കണക്കിന്റെ ചോദ്യങ്ങളായിരുന്നു. 7 മുതല്‍ 16 വരെയുള്ള്‌ ചോദ്യങ്ങള്‍ ഫിസിക്‌സ്‌ പാഠ ഭാഗത്തു നിന്നുള്ളവയുമായിരുന്നു. 21, 22 എന്നിവ കണക്കിന്റേതും മായിരുന്നു.

ചില ചോദ്യപേപ്പറുകളില്‍ മാത്രമാണ്‌ തെറ്റുണ്ടായത്‌. പിന്നീട്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ശരിയായ ചോദ്യപേപ്പര്‍ ഫോട്ടോ കോപ്പി എടുത്ത്‌ നല്‍കിയ ശേഷമാണ്‌ പരീക്ഷ തുടര്‍ന്നത്‌.