കടുവത്തോലുമായി യുവാവ് പിടിയില്‍

പരപ്പനങ്ങാടി: കടുവത്തോല്‍ കൈവശം യുവാവിനെ് വനം വിജിലന്‍സ്് പിടികൂടി. പരപ്പനങ്ങാടി സ്വദേശി സിപി ഇഖ്ബാലിനെയാണ് വീട്ടില്‍ സൂക്ഷിച്ച കടുവത്തോലുമായി വനം വിജിലന്‍സ് വിഭാഗം പിടികൂടിയത്.
മൂന്ന് വയസ്സ് പ്രായം വരുന്ന കടുവയുടെതാണ് തോലെന്നും ഇതിന് രണ്ടര വര്‍ഷം പഴക്കമുണ്ടെന്നും വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. തലയോടു കൂടിയ കടുവത്തോല്‍ കര്‍ണാടകയിലെ കടുവയുടെതാണന്ന് കരുതുന്നു.

വനം വകുപ്പിന്റെ തിരുവനന്തപുരത്തെ ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് റെയ്ഡ്. വനം വകുപ്പ് വിജിലന്‍സ് വിഭാഗം റെയിഞ്ച് ഓഫീസര്‍ സോമന്‍, എടവണ്ണ റെയിഞ്ച് ഓഫീസര്‍ അബ്ദുല്‍ ലത്തീഫ്, കല്‍പ്പറ്റ റെയിഞ്ച്് ഓഫീസര്‍ സജീവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത് ഇയാളെ കോടതി റിമാന്റ് ചെയ്തു.