കടല്‍ രക്ഷാപ്രവര്‍ത്തനം :താത്‌ക്കാലിക നിയമനം നടത്തുന്നു

Story dated:Saturday June 6th, 2015,05 42:pm
sameeksha sameeksha

മലപ്പുറം: ട്രോളിങ്‌ നിരോധനം നടപ്പാക്കുന്ന ജൂണ്‍ 14 അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ യന്ത്രവത്‌ക്കൃത ബോട്ടിലും ഫൈബര്‍ വള്ളത്തിലും രക്ഷാപ്രവര്‍ത്തന ജോലിക്കായി താത്‌ക്കാലിക നിയമനം നടത്തുന്നു. പരിശീലനം ലഭിച്ചവര്‍ക്കും പരിചയ സമ്പന്നര്‍ക്കും അപേക്ഷിക്കാം. താത്‌പര്യമുള്ളവര്‍ അപേക്ഷയും ബയോഡാറ്റയും മുന്‍പരിചയവും ഉള്‍പ്പെടെ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫീസ്‌, പൊന്നാനി നഗരം പി.ഒ, പിന്‍- 679583 വിലാസത്തില്‍ ജൂണ്‍ 12 ന്‌ രാവിലെ 11 ന്‌ നേരിട്ട്‌ എത്തണം. കൂടുതല്‍ വിവരം 0494 2666428 നമ്പറില്‍ ലഭിക്കും.