കടല്‍ മണല്‍കടത്ത്; രണ്ട് ഓട്ടോറിക്ഷകള്‍ പിടിയില്‍

പരപ്പനങ്ങാടി:  കെട്ടുങ്ങലില്‍ നിന്ന് മണല്‍ കടത്തുകയായിരുന്ന രണ്ട് ഓട്ടോറിക്ഷകള്‍ പരപ്പനങ്ങാടി പോലീസ് പിടികൂടി.

പുഴമണല്‍ കടത്തിനു പുറമെ പരപ്പനങ്ങാടിയിലെ മണല്‍ മാഫിയ വ്യാപകമായി കടല്‍തീരത്തുനിന്നും അനധികൃതമായി മണലൂറ്റുന്നത് തുടങ്ങിയിരുന്നു.

പ്രൈവറ്റ് ഓട്ടോറിക്ഷയിലും ഒരു കെ എല്‍ 55എ 8329 നമ്പര്‍ ഗുഡ്‌സ് ഓട്ടോയിലുമാണ് മണല്‍ കടത്തിയിരുന്നത്. പോലീസ് കസ്റ്റഡിയിലെടുത്ത മണല്‍ വണ്ടികള്‍ RDO യ്ക്ക് മുന്നില്‍ ഹാജരാക്കും.