കടല്‍ക്കൊല ; ഹരേന്‍ പി റാവലിനെ മാറ്റി

ദില്ലി : മത്സ്യതൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ സുപ്രീംകോടതിയില്‍ കേരളത്തിനെതിരെ നിലപാട് സ്വീകരിച്ച അഡീഷമല്‍ സോളിസിസ്റ്റര്‍ ജനറല്‍ ഹരേന്‍ പി. റാവലിനെ അഭിഭാഷക സ്ഥാനത്തുനിന്ന് മാറ്റി. പകരം അറ്റോണി ജനറല്‍ ഗുലാന്‍ വഹാന്‍പതി കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരാകും. കേസ് ഇനി ഏപ്രില്‍ 30 ന് പരിഗണിക്കും.

കേരളത്തിനെതിരായി നിലപാടു സ്വീകരിച്ച അഭിഭാഷകനെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന് കത്തയച്ചിരുന്നു. കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ലെന്നായിരുന്നു ഹരേന്റെ വാദം.

ഹരേന്റെ നിലപാടനെ സുപ്രീംകോടതിയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.