കടല്‍ക്കൊല കേസ്‌: ഇറ്റാലിയന്‍ നാവികനെ നാട്ടിലേക്ക്‌ മടങ്ങാന്‍ സുപ്രീംകോടതി അനുവദിച്ചു

italyദില്ലി: കടല്‍ക്കൊല കേസില്‍ പ്രതിയായ ഇറ്റാലിയന്‍ നാവികന് നാനാട്ടിലേക്ക്‌ മടങ്ങാന്‍ സുപ്രീംകോടതി അനുവദിച്ചു .സാല്‍വത്തോറെ ജിറോണിനാണ് ഇറ്റലിയിലേക്ക് പോകാന്‍ സുപ്രീംകോടത് അനുമതി നല്‍കിയത്. അന്താരാഷ്ട്ര മധ്യസ്ഥ കോടതിയില്‍ കേസ് തീര്‍പ്പാകും വരെ ഇറ്റലിയില്‍ തുടരാനാണ് സുപ്രീംകോടതി അനുമതി നല്‍കിയിരിക്കുന്നത്.

നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സാല്‍വത്തോറെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. മാനുഷിക പരിഗണന കണക്കിലെടുത്ത് സാല്‍വത്തോറെയുടെ ഹര്‍ജി കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തില്ല.

നാല് വര്‍ഷമായി ഇന്ത്യയിലെ ഇറ്റാലിയന്‍ എംബസിയിലാണ് ജിറോണ്‍ കഴിയുന്നത്. കേസിലെ മറ്റൊരു പ്രതി
പ്രതിയായ മാസിമിലാനോ ലത്തോറെയെ നേരത്തേ ഇറ്റലിയിലേക്കു മടക്കി അയച്ചിരുന്നു. കേസില്‍ തുടക്കം മുതലേ ഇറ്റാലിയന്‍ നാവികര്‍ക്ക് അനുകൂലമായ നിലപാടായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. രണ്ടു മലയാളി മത്സ്യബന്ധനത്തൊഴിലാളികള്‍ മരിച്ച കേസായിട്ടും ഇവരെ ഇന്ത്യല്‍ തടവില്‍ പാര്‍പ്പിക്കാത്തതിനെതിരേ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.