കടലുണ്ടിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ ആത്മഹത്യ ചെയ്തു.

കടലുണ്ടി: കടലുണ്ടിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഇടച്ചിറ കൃഷ്ണ എയുപി സ്‌കൂളിനു സമീപം പുളിക്കല്‍ വീട്ടില്‍ ഷണ്‍മുഖന്‍ (62) ഭാര്യ ശാരദ (55) മകന്‍ സുധീഷ് (30) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശാരദയും മകനും തൂങ്ങിമരിച്ച നിലയിലും ഷണ്‍മുഖന്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.  മൃതദേഹങ്ങള്‍ക്കരികില്‍ നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. മാനസികാസ്വാസ്ഥ്യമാണ് ആത്മഹത്യക്കുകാരണമായതെന്നാണ് പ്രാഥമിക നിഗമനം.

 

സുധീഷ് ജോലിചെയ്തുകൊണ്ടിരുന്ന ഫര്‍ണിച്ചര്‍ കടയില്‍ ജോലിക്കെത്താത്തതിനെ തുടര്‍ന്ന് വീട്ടില്‍ അന്വോഷിച്ചെത്തിയപ്പോളാണ് മരണ വിവരം പുറത്തറിഞ്ഞത്. ഇവരുടെ മറ്റൊരു മകന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു.

 
സുധീഷിന്റെ ഭാര്യ പ്രജിതയെ രണ്ടു ദിവസം മുമ്പ് അമിതമായി മരുന്നു കഴിച്ച് അവശനിലയതിനെ തുടര്ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അപകടനില തരണം ചെയ്ത പ്രജിത ഇപ്പോഴും ചികില്‍സയാണ്.