കടലില്‍ വീണ്ടും ദുരന്തം ; 2 മരണം

ആലപ്പുഴ : നീണ്ടകരയില്‍നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് ബോട്ട് തകര്‍ന്ന് 2 പേര്‍ മരിച്ചു. 3 പേരെ കാണാതായി. ഇന്ന് പുലര്‍ച്ചെ 2 മണിക്ക് ചേര്‍ത്തല മണക്കോടം ഭാഗത്താണ് അപകടം. കോവില്‍ത്തോട്ടം സ്വദേശി ജസ്റ്റിനും പുത്തന്‍തുറ സ്വദേശി സേവ്യറുമാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട ഡോണ്‍ എന്ന ബോട്ടിലെ തൊഴിലാളികളായ ക്ലീറ്റസ്, സന്തോഷ്, ബര്‍ണാഡ് എന്നിവരെ കണഅടെത്താനായിട്ടല്ല. .

.
ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുരുകയാണ്. ബോട്ടിലിടിച്ച് കടന്നു കളഞ്ഞ കപ്പല്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. കടലില്‍ 13 നോട്ടിക്കല്‍ മൈല്‍ കലെ വച്ചാണ് പകടമുണ്ടായത്. ഇടിച്ച കപ്പലില്‍ ലൈറ്റില്ലായിരുന്നു വെന്നും കപ്പല്‍ ചാലില്‍ നിന്ന് വ്യതിചലിച്ചാണ് കപ്പല്‍ സഞ്ചരിച്ചിരുന്നതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. രാത്രിയിലും കോസ്റ്റ് ഗാഡിന്റെ സാവിത്രി ഭായ് ദുലൈ, 144 ലക്ഷ്മി ഭായ് എന്നീ കപ്പലുകള്‍ തിരച്ചില്‍ തുടരുകയാണ്. നേവിയുടെ ഐ എന്‍ എ കദ്രിയും കപ്പലിനായി തിരച്ചില്‍ നടത്തുകയാണ്. രാവിലെ നേവിയുടെ വിമാനങ്ങളും രംഗത്തിറങ്ങും.

കൊല്ലത്തെ മത്സ്യ തൊഴിലാളികള്‍ക്കേറ്റ രണ്ട് ദുരന്തങ്ങളും അവരെ ഞെട്ടിച്ചിരിക്കുകയാണ്. ഫലപ്രദമായ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയാത്തതില്‍ തൊഴിലാളികള്‍ കടുത്ത പ്രതിഷേധത്തിലാണ്. ഇന്നപകടത്തില്‍ മരിച്ച ജസ്റ്റിന്‍ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ച സംഭവത്തിലെ ദൃസാക്ഷിയാണ്.

തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവിശ്യപ്പെട്ട് മത്സ്യ തൊഴിലാളികള്‍ തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബര്‍ ഉപരോധിച്ചു. തീരദേശ പോലീസ് ഗുരുതരമായ വീഴ്ച്ചയാണ് വരുത്തിയതെന്ന് ഫിഷിങ് മന്ത്രി ഷിബു ബേബി ജോണ്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
മുമ്പ് മല്‍സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരുടെ കസ്റ്റഡി കൊല്ലം സിജെഎം കോടതിയുടേതാണ മാര്‍ച്ച് 5 വരെ നീട്ടി.