കടലിലെ വെടിവെപ്പ്; തോക്ക് കണ്ടെത്തി

കൊച്ചി: മല്‍സ്യത്തൊഴിലാളികളെ വെടിവെക്കാന്‍ നാവികര്‍ ഉപയോഗിച്ച തോക്ക് കണ്ടെത്തി. ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലക്‌സിയില്‍ അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് തോക്ക് കണ്ടെത്തിയത്. ഇറ്റാലിയന്‍ സേന ഉപയോഗിക്കുന്ന ബെറീറ്റ റൈഫിളാണ് കണ്ടെത്തിയത്.

കൊച്ചി പൊലീസ് കമ്മീഷണറുടെയും പൊലീസ് കസ്റ്റംസ് അധികൃതരും വിരലടയാള വിദഗ്ദരും ചേര്‍ന്നാണ് കപ്പലില്‍ പരിശോധന നടത്തിയത്.

ഇറ്റലിയില്‍ നിന്നെത്തിയ ബാലിസ്റ്റിക് വിദഗ്ദരായ മേജര്‍ ഫഌബസ്സ് ലുക്ക, മേജര്‍ ഫഌറ്റിനി പോളോ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടത്തിയത്. കപ്പലിലുള്ള മറ്റ് ആയുധങ്ങളുടെയും വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു വരികയാണ്. തോക്ക് ഫോറന്‍സിക് വിദഗ്ദര്‍ പരിശോധിക്കുകയാണ്. കൂടുതല്‍ ആയുധങ്ങള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

കടലിലെ വെടിവെപ്പ്; തോക്ക് കണ്ടെത്തി..

കൊച്ചി: മല്‍സ്യത്തൊഴിലാളികളെ വെടിവെക്കാന്‍ ഇറ്റാലിയന്‍ നാവികര്‍ ഉപയോഗിച്ച തോക്ക് കണ്ടെത്തി. ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലക്‌സിയില്‍ അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് തോക്ക് കണ്ടെത്തിയത്. ഇറ്റാലിയന്‍ സേന ഉപയോഗിക്കുന്ന ബെറീറ്റ റൈഫിളാണ് കണ്ടെത്തിയത്.