കടലിലെ വെടിവെപ്പ് ;നാവികരെ ചോദ്യം ചെയ്യുന്നു

കെച്ചി: മല്‍സ്യബന്ധന പ്രവര്‍ത്തകരെ ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിവെച്ച സംഭവത്തില്‍ നാവികരെ  ചോദ്യം ചെയ്യുന്നു . കൊച്ചി സിറ്റി പോലീസ് കമ്മീഷണറും അന്വേഷണ സംഘവും കപ്പലില്‍ എത്തിയാണ് ചോദ്യം ചെയ്യുന്നത്.

 

ഇറ്റാലിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരും കപ്പലില്‍ എത്തിയിരുന്നു. ഇവിടെ കനത്ത പോലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഡ്വക്കേറ്റ് ജനറല്‍ പോലീസിന് നിയമോപദേശം നല്‍കിയിരുന്നു.

സംഭവം ഇറ്റാലിയന്‍ നാവികസേന അന്വേഷിക്കുമെന്ന് ഇറ്റാലിയന്‍ നയതന്ത്രവൃത്തങ്ങള്‍ പറഞ്ഞു.

 

നാവികസേനയുടെ പ്രതിനിധികളായി നാല് ഇറ്റാലിയന്‍ ഉദ്യോഗസ്ഥര്‍ കപ്പലിലെത്തിയിട്ടുണ്ട്.