കടലിലെ വെടിവെപ്പ് : ഇറ്റാലിന്‍ നാവികരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു

കൊല്ലം : മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇരു പ്രതികളെയും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.

 

പ്രതികളെ ജയിലില്‍ പാര്‍പ്പിക്കരുതെന്ന ഇറ്റാലിയന്‍ സര്‍ക്കാറിന്റെ അപേക്ഷ കോടതി തള്ളി.

പ്രതികളുടെ സുരക്ഷയ്ക്കായി പ്രത്യേക ഗാര്‍ഡിനെ ഏര്‍പ്പെടുത്തുമെന്ന് എഡിജിപി അറിയിച്ചു. കൂടാതെ ഇവര്‍ക്കുള്ള ഇറ്റാലിയന്‍ ഭക്ഷണം പുറത്തു നിന്നും കൊണ്ടുവരുമെന്നും ബാലകൃഷ്ണ പിള്ളയെ തടവിലിട്ട സെല്ലായിരിക്കും നാവികര്‍ക്ക് നല്‍കുകയെന്നും എഡിജിപി പറഞ്ഞു.