കടലിലെ വെടിവെപ്പ് ; ആയുധങ്ങള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി : മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തെ തുടര്‍ന്ന് ഇറ്റാലിയന്‍ കപ്പല്‍ എന്റഇക ലക്‌സിയില്‍ നിന്നും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ആയുധങ്ങള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും.

കൊല്ലം ഫസ്റ്റ് ക്ലാസ് ജൂഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ആയുധങ്ങള്‍ ഹാജരാക്കുക. കസ്റ്റഡിയിലെടുത്ത ആയുധങ്ങള്‍ കൊച്ചി ഹാര്‍ബര്‍ സ്‌റ്റേഷനിലാണ് ഇപ്പോള്‍ സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുന്നത്.

ആയുധങ്ങള്‍ വിശദമായ പരിശോധക്കായി പിന്നീട് തിരുവന്തപുരം ഫോറന്‍സിക്്് ലാഭിലേക്കയക്കും.