കടലിലെ കൊല; ജയിലില്‍ ഇറ്റാലിയന്‍ നാവികരുടെ പ്രതിഷേധം.

തിരു: കടലിലെ വെടിവെപ്പ് സംഭവത്തെ തുടര്‍ന്ന് പൂജപ്പുര ജയിലിലെത്തിച്ച ഇറ്റാലിയന്‍ നാവികര്‍ ജയിലില്‍ സൗകര്യങ്ങള്‍ കുറവാണെന്നു പറഞ്ഞ് പ്രതിഷേധമുയര്‍ത്തി. ജയിലില്‍ കയറാന്‍ വിസമ്മതിച്ച നാവികര്‍ക്ക് പിന്തുണയുമായി ഇറ്റാലിയന്‍ സഹമന്ത്രി സ്റ്റെഫാന്‍ ഡി മിസ്തൂരയും ജയിലിലെത്തി.
നാവികരെ എറണാകുളം ബോസ്‌റ്റേണ്‍ ഹോസ്റ്റലിലേക്കോ പോലീസ് ക്ലബിലോ താമസിപ്പിക്കണമെന്നാണ് നാവികര്‍ ഉയര്‍ത്തിയ പ്രധാന ആവശ്യം. ഇതു സംബന്ധിച്ച തീരുമാനം ഡിജിപിയുടെ അനുമതിയോടെ ഉടന്‍ ഉണ്ടാകും. നാവികരെ മാറ്റുന്ന കാര്യം എഡീജിപി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് ഇന്നലെയാണ് ഇറ്റാലിയന്‍ നാവികരെ മാറ്റിയത്. പ്രതികളെ ജയിലില്‍ പാര്‍പ്പിക്കരുതെന്ന ഇറ്റലിയുടെ അപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.

 

ബാലകൃഷ്ണപിള്ളയെ തടവിലിട്ട സെല്ലാണ നാവികര്‍ക്ക് നല്‍കിയത്.