കടലിലെ കൊലപാതകം; ഇന്ത്യന്‍ നിലപാടിനെതിരെ കര്‍ദ്ദിനാള്‍

മത്സ്യതൊഴിലാളികളെ വെടിവെച്ച് കൊന്ന ഇറ്റലിക്കാരായ നാവികര്‍ക്കെതിരെ തിരക്കിട്ട് സംസ്ഥാനം നടപടി എടുക്കരുത് എന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി. റോമില്‍ വെച്ച് ഇറ്റലിയിലെ കത്തോലിക്കാ വാര്‍ത്താ ഏജന്‍സിയായ ഫീഡ്‌സിനോട് ഇത് പറഞ്ഞതായി വാര്‍ത്താ ഏജന്‍സികളായ പിടിഎയും എഎഫ്പി യും റിപ്പോര്‍ട്ട് ചെയ്തു.

പ്രശനത്തില്‍ നാവികര്‍ക്ക് വേണ്ടി ഇടപെടാന്‍ കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരോട് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി കെ വി തോമസ് പ്രശ്‌നത്തില്‍ ഇടപെടാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. കേരളത്തിലെ പ്രതിപക്ഷം ഈ സാഹചര്യം ചൂഷണം ചെയ്യുമെന്നും കര്‍ദ്ദിനാള്‍ വ്യാകുലപ്പെടുന്നുണ്ട്.

കര്‍ദ്ദിനാള്‍ ആലഞ്ചേരി, കേന്ദ്രമന്ത്രി കെ വി തോമസ്, സംസ്ഥാന മന്ത്രി പി ജെ ജോസഫ്, പി ടി തോമസ് എം പി എന്നിവര്‍ക്കൊപ്പം

മന്ത്രി കെ വി തോമസ് റോമിലേക്കുള്ള യാത്രയില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അനുഗമിച്ചിരുന്നു. ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സി പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തലക്കെട്ട് കര്‍ദ്ദിനാളും കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരും ഇറ്റലിക്ക് വേണ്ടി മദ്ധ്യസ്ഥത വഹിക്കും എന്നാണ്.

 

 

 

കടപ്പാട് : ഫോട്ടോ: ഡക്കാണ്‍ ക്രോണിക്കള്‍