പരപ്പനങ്ങാടിയില്‍ കടലാക്രമണം രൂക്ഷം

പരപ്പനങ്ങാടി: തീരദേശം കടലാക്രമണ ഭീഷണിയില്‍. ആലുങ്ങല്‍, ചെട്ടിപ്പടി ബീച്ചുകളിലാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. പതിനഞ്ചോളം വീടുകള്‍ ഭീഷണിയിലാണ്.

ടോളിങ് നിരോധനം പ്രതിസന്ധി ഉണ്ടാക്കിയതോടൊപ്പം കടല്‍ക്ഷോഭം രൂക്ഷമായതോടെ പരമ്പരാഗത മത്സ്യതൊഴിലാളികളും ദുരിതത്തിലായിരിക്കുകയാണ്.

കെട്ടുങ്ങല്‍ മുറിത്തോട് ഭാഗങ്ങളിലും കടലാക്രമണം രൂക്ഷമാണ്.

കടലാക്രമണങ്ങളില്‍ തകര്‍ന്ന വീടുകള്‍ വിവിധ കക്ഷി നേതാക്കള്‍ സന്ദര്‍ശിച്ചു.