കഞ്ഞിപ്പുര – മൂടാല്‍ ബൈപ്പാസ് നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു.

കുറ്റിപ്പുറം : കഞ്ഞിപ്പുര – മൂടാല്‍ ബൈപ്പാസ് റോഡിന്റെ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. കഞ്ഞിപ്പുര – മൂടാല്‍ റോഡ് നാടിന്റെ വികസനത്തിന് സഹായകരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളില്‍ പ്രധാനം പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡ് നവീകരണവും വികസനവുമാണ്. സ്ഥലം വിട്ട് കൊടുക്കുന്നവര്‍ക്ക് യാതൊരുവിധ ആശങ്കയും വേണ്ട. ഭൂമി വിട്ടുനല്‍കി ത്യാഗം സഹിക്കുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ ബൈപ്പാസ് നിലവില്‍ വരൂന്നതോടെ വട്ടപ്പാറ വളവിലെ അപകടപരമ്പരകള്‍ക്കും വളാഞ്ചേരി ടൗണിലെ ഗതാഗതകുരി്ക്കിനും അറുതിയാകും

ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ഇ.റ്റി മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എ മാരായ സി. മമ്മൂട്ടി, എം.പി അബ്ദുസ്സമദ് സമദാനി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, ജില്ലാ കലക്റ്റര്‍ കെ. ബിജു എന്നിവര്‍ സംസാരിച്ചു.