കഞ്ചാവുമായി യുവാവ് പിടിയില്‍

തിരുര്‍: ബൈക്കില്‍ കഞ്ചാവുകടത്തുകയായിരുന്ന യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. 100 ഗ്രാം കഞ്ചാവുമായി വാക്കാട് വാലിയില്‍ മുഹമ്മദലി(45)ആണ് പിടിയിലായത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വേലായുധന്‍ കുന്നത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.