കഞ്ചാവുമായി പിടിയില്‍.

പരപ്പനങ്ങാടി: രണ്ട് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കണ്ണമംഗലം മുട്ടുംപുറം ചെറായിവീട്ടില്‍ ഫ്രാന്‍സിസാണ് (48) കുന്നുംപുറത്ത് വെച്ച് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.
ഏകദേശം 40,000 രൂപ വിലമതിക്കുന്ന കഞ്ചാവാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. ഇതിന്റെ പിന്നിലുള്ളവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് സംഘം അറിയിച്ചു.

 

അട്ടപ്പാടി ആദിവാസി ഊരുകളില്‍ നിന്ന് നേരിട്ട് കഞ്ചാവെടുത്ത് ചില്ലറ വില്‍പ്പനക്കാര്‍ക്ക് എത്തിക്കുന്ന ജോലിയാണിയാള്‍ക്ക്. പണമിടപാട് നടത്തുന്നത് സംഘത്തിലെ മറ്റുള്ളവരാണെന്ന് സംശയമുണ്ട്. വേങ്ങര, കുന്നുംപുറം, കൊളപ്പുറം ഭാഗങ്ങളിലെ ചില്ലറ വില്‍പ്പനക്കാര്‍ക്കാണ് ഇയാള്‍ കഞ്ചാവ് നല്‍കുന്നത്. രാത്രിയാണ് ബസ്സില്‍ ഇയാള്‍ കഞ്ചാവ് കടത്തുന്നത്. പിടിയിലായ ചില്ലറ വില്‍പ്പനക്കാരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം ഇയാളെ കുടുക്കിയത്. കഞ്ചാവ് വിതരണം ചെയ്യാനുള്ള ഒരുക്കത്തിനിടയില്‍ കുന്നുംപുറത്ത് സ്വകാര്യ ആശുപത്രിക്കുമുമ്പില്‍വച്ചാണ് ഇയാള്‍ പിടിയിലായത്.
എക്‌സൈസ് പരപ്പനങ്ങാടി റേഞ്ച് സബ്ഇന്‍സ്‌പെക്ടര്‍ എ . സച്ചിദാനന്ദന്‍, ത്രിവിക്രമന്‍, അജിത്കൂമാര്‍, പ്രദീപ് കുമാര്‍, രതീഷ്, ജോതിഷന്‍ എന്നവരടങ്ങിയ സംഘമാണ് ഫ്രാന്‍സിസിനെ അറസ്റ്റുചെയ്ത്.