കക്കാട് ദേശീയ പാതയോരം മാലിന്യ കേന്ദ്രമായി മാറുന്നു

thirurangadi copyതിരൂരങ്ങാടി :ദേശീയപാതയിൽ കക്കാട് റോഡിനിരുവശവും
കാടുകൾ തിങ്ങിയ സ്ഥലങ്ങളിലും ഓടകളിലും മാലിന്യ നിക്ഷേപ
കേന്ദ്രങ്ങളായി മാറുന്നു.ചീഞ്ഞു നാറുന്ന മത്സ്യങ്ങൾ,കോഴി അവശിഷ്ടങ്ങൾ,സലൂണിലെ മുടികൾ,നിത്യോപയോഗ അവശിഷ്ടങ്ങൾ,ബേക്കറി വേസ്റ്റുകൾ,കൂൾബാറുകൾ എന്നിവടങ്ങളിൽ നിന്നാണ് കൂടുതലും.വലിയ ഭീമൻ ചാക്കുകൾ കാണാൻ സാധിക്കും . ഇവയൊക്കെ സമീപ പ്രദേശങ്ങളിൽ നിന്നുള്ളതല്ല
എന്നതാണ് കഴിഞ്ഞ ദിവസം പരിശോധിച്ചപ്പോൾ മനസിലാക്കാൻ
സാധിക്കുന്നത്.ദൂരങ്ങളിൽ നിന്നുള്ള കടകളുടെ ബില്ലും നെയിം സ്റ്റിക്കരുമാണ് അധികവും.അധികൃതർ കാടുകൾ വെട്ടി പ്രദേശം ശുചിയക്കിയാൽ ഇതിന് വലിയ മാറ്റം ഉണ്ടാകാറുണ്ട്.