കക്കാട്ട് മോഷണ പരമ്പര

By സ്വന്തം ലേഖകന്‍ |Story dated:Friday April 8th, 2016,07 15:pm
sameeksha sameeksha

Untitled-1 copyകക്കാട് മേലെ പെട്രോൾ പമ്പിനു പരിസരത്തെ വീടുകളിൽ മോഷണ പരമ്പര.ഒ സി ബഷീർ അഹമ്മദ് (ബാവ )ന്റെ വീട്ടിൽ നീന്നും 13 പവനോളം പൊന്നും 20000 തോളം പണവും അപഹരിച്ചു.

തൊട്ടടുത്ത വീടുകളായ തയ്യിൽ മുസ്തഫ ,സമദ് ,ഹനീഫ ,വടക്കൻ റുഖിയ എന്നിവിടങ്ങളിലും കക്കാട് പുതിയ സ്കൂളിന്റെ പരിസരത്തെ പങ്ങിനിക്കാടൻ സർഫാസ്,ജാഫർ (പൂച്ചി )എന്നിവരുടെ വീടുകളിലും
മോഷണ ശ്രമം നടന്നു.പോലീസും വിരലടയാള വിദഗ്ധരും സ്ഥലം സന്ദർശിച്ചു.
കൊളപ്പുറത്തും പരിസരത്തും വിലസിയ മോഷ്ടാക്കളെ പിടികൂടിയിട്ടും പോലീസ് പെട്രോളിംഗ് ശക്തമല്ലത്തതാണ്‌ തസ്കരന്മാരുടെ വിളയാട്ടത്തിനു കാരണമെന്നാണ് നാട്ടുകാരുടെ ഭാഷ്യം.