ഓവറോള്‍ നേട്ടവുമായി വീണ്ടും പികെഎംഎംഎച്ച്‌എസ്‌എസ്‌

p k m hssകോട്ടക്കല്‍: വേങ്ങര ഉപജില്ലാ യുവജനോത്സവത്തില്‍ എടരിക്കോട്‌ പികെഎംഎം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓവറോള്‍ കിരീടവുമായി കലോത്സവ രംഗത്തെ എടരിക്കോടന്‍ പെരുമ നിലനിര്‍ത്തി. പെരുവള്ളൂര്‍ ഗവ: ഹൈസ്‌ക്കൂളില്‍ നടന്ന കലോത്സവത്തില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ പങ്കെടുത്ത 30 ഇനങ്ങളിലും എ ഗ്രേഡോടെ ഒന്നാം സ്ഥനം നിലനിര്‍ത്തി തുടര്‍ച്ചയായ ആറു വര്‍ഷത്തെ എ ഗ്രേഡോടെ കിരീടം നിലനിര്‍ത്തിയത്‌. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 35 എ ഗ്രേഡ്‌ ഒന്നാം സ്ഥാനങ്ങള്‍ കരസ്ഥമാക്കി 189 പോയന്റോടെ മറ്റു സ്‌കൂളുകളെ പിന്നിലാക്കിയാണ്‌ എടരിക്കോടന്‍ വീരഗാഥ കാട്ടിയത്‌. മാപ്പിള-ക്ഷേത്രകലകള്‍ക്കൊപ്പം ബാന്‍ഡ്‌ വാദ്യം, ഗാനമേള, വാദ്യസംഗീതം തുടങ്ങി 41 ഇനങ്ങളില്‍ അജയ്യത അറിയിച്ചു. അറബിക്‌, സംസ്‌കൃത, ജനറല്‍ വിഭാഗങ്ങളില്‍ പങ്കെടുത്ത മിക്കയിനങ്ങളിലും ഒന്നാംസ്ഥാനം കരസ്ഥമാക്കി കലാകേരളത്തിന്റെ തുടിപ്പുകള്‍ നെഞ്ചിലേറ്റി ജില്ലാ-സംസ്ഥാന മത്സരങ്ങള്‍ ഒരുക്കം തുടങ്ങുകയാണ്‌ പികെഎംഎം ഹയര്‍സെക്കണ്ടറി സ്‌കൂള്‍.