ഓറിയന്റല്‍ ഓട്ടോ പാര്‍ട്‌സ് ഉദ്ഘാടനം ചെയ്തു

ORIENTAL AUTO PARTS INAUGURATIONദോഹ. ഖത്തറിലെ പ്രിന്റിംഗ് മേഖലയില്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലത്തെ ശ്രദ്ധേയ സാന്നിധ്യമായ സ്പീഡ് ലൈന്‍ പ്രിന്റിംഗ് പ്രസ്സിന്റെ പുതിയ സംരംഭമായ ഓറിയന്റല്‍ ഓട്ടോ പാര്‍ട്‌സിന്റെ പുതിയ ഷോറുമിന്റെ ഉദ്ഘാടനം ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വ്യാപാര മേഖലകളിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തില്‍ ഗൂപ്പ് ചെയര്‍മാന്‍ അബ്ദുല്ല അബ്ദുല്‍ അസീസ് അല്‍ ഗാനം നിര്‍വഹിച്ചു.

ക്വാളിറ്റി ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ശംസുദ്ധീന്‍ ഒളകര, സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അബൂബക്കര്‍ മാടപ്പാട്ട്, സൗദിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എന്‍.കെ.എം. മുസ്തഫ, ഇന്‍കാസ് പ്രസിഡണ്ട് കെ.കെ. ഉസ്മാന്‍, സംസ്‌കൃതി ജനറല്‍ സെക്രട്ടറി കെ.കെ.ശങ്കരന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. ആദ്യ വില്‍പന ശംസുദ്ധീന്‍ ഒളകരയും ഷോറും മാനേജര്‍ മുഹമ്മദ് ഷരീഫും ചേര്‍ന്ന് നിര്‍വഹിച്ചു.
ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഉസ്മാന്‍ കല്ലന്‍, വൈസ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അബ്ദുല്ല അല്‍ ഗാനം, ജനറല്‍ മാനേജര്‍ ശമീം ഉസ്മാന്‍, ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ ഷഹീന്‍ ഉസ്മാന്‍ , ഷോറും മാനേജര്‍ ഷരീഫ് ഉസ്മാന്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സുജിത് മാത്യൂ എന്നിവര്‍ പരിപാടിക്ക്് നേതൃത്വം നല്‍കി.

ജപ്പാന്‍, കൊറിയന്‍ നിര്‍മിത വാഹനങ്ങളുടെ എല്ലാ പാര്‍ട്‌സുകളും മിതമായ നിരക്കില്‍ ലഭ്യമാകുന്ന ഓറിയന്റല്‍ ഓട്ടോ പാര്‍ട്‌സ് ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങളാണ് നല്‍കുക. എല്ലാതരം ഓട്ടോമൊബൈല്‍ പാര്‍ട്ടുകളും ബാറ്ററികളും ലൂബ്രിക്കന്റ്‌സും ഒരേ കുടക്കീഴില്‍ ലഭ്യമാക്കുന്ന ഓറിയന്റല്‍ ഓട്ടോ പാര്‍ട്‌സ് വക്കാലത്ത് സ്ട്രീറ്റിലാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. മെക്കാനിക്കല്‍ പാര്‍ട്‌സ്, എഞ്ചിന്‍ പാര്‍ട്‌സ്, സസ്‌പെന്‍ഷന്‍ പാര്‍ട്‌സ്, ബോഡിപാര്‍ട്‌സ്, റേഡിയേറ്റേറുകള്‍, വാഹനങ്ങളുടെ ലൈറ്റുകള്‍ മുതലായവയും ഓറിയന്റല്‍ ഓട്ടോ പാര്‍ട്‌സിന്റെ പ്രത്യേകതയായിരിക്കും. രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണി വരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുമെന്നതും വെള്ളിയാഴ്ചയും തുറന്നു പ്രവര്‍ത്തിക്കുന്നതും ഉപഭോക്താക്കള്‍ക്ക് ഏറെ സൗകര്യപ്രദമായിരിക്കും.

Related Articles