ഓറഞ്ച് കേക്ക്.

ചേരുവകള്‍:

1 സ്പഞ്ച് കേക്ക് -എട്ടിഞ്ച് ചതുരം വലുപ്പമുള്ള ഒന്ന്.

2 ഓറഞ്ച് ജ്യൂസ് – ഒരു കപ്പ്

3 പാല്‍ -2 കപ്പ്

4 മുട്ട -മൂന്ന്, വെള്ളയും മഞ്ഞയും വേര്‍തിരിച്ചത്.

5 പഞ്ചസാര -കാല്‍കപ്പ്

6 ഉപ്പ് -ഒരു നുള്ള്

7 ഐസിംങ് ഷുഗര്‍ – ആറു വലിയ സ്പൂണ്‍

തയ്യാറാക്കുന്ന വിധം:


* അവ്ന്‍ 300 ഡിഗ്രിയില്‍ ചൂടാക്കിയിടുക.

* കേക്ക് ഒരിഞ്ചു വലുപ്പമുള്ള ചതുരക്കഷ്ണങ്ങളാക്കി മുറിക്കുക, ശേഷം മയം പുരട്ടിയ അവ്ന്‍ പ്രൂഫ് ഡിഷിലാക്കി വെയ്ക്കുക.
* ഇതിനു മുകളില്‍ ഓറഞ്ച് ജ്യൂസ് ഒഴിച്ച് അനക്കാതെ മാറ്റിവെയ്ക്കുക.
* പാല്‍ നന്നായി തിളപ്പിച്ച് ചെറുതീയിലാക്കി കുറച്ച് സമയം വെയ്ക്കുക.
* മുട്ടയുടെ മഞ്ഞയും 4,5,6 ചേരുവകള്‍ ഒരു പാത്രത്തിലാക്കി നന്നായി അടിച്ച് പതപ്പിച്ച് യോജിപ്പിക്കുക.
* ഇതിലേക്ക് തിളച്ചപാല്‍ കൂട്ട് അടിച്ച് കൊണ്ടുതന്നെ പതുക്കെ ഒഴിച്ച് യോജിപ്പിക്കുക.
* ഈ പാത്രം തിളച്ചുകൊണ്ടിരിക്കുന്ന ഒരു പാത്രത്തിലെ വെള്ളത്തില്‍ ഇറക്കിവെച്ച് തുടരെ ഇളക്കികൊടുക്കുക.
* കസ്റ്റേര്‍ഡ് പരുവമായി, മിശ്രിതം സ്പൂണിന്റെ പുറകില്‍ ഒട്ടുന്ന പരുവത്തില്‍ ആയാല്‍ തയ്യാറാക്കിയ കേക്കിനു മുകളില്‍ ഒഴിക്കുക.
* മുട്ടയുടെ വെള്ളയും ഐസിംങ് ഷുഗറും നന്നായി യോജിപ്പിച്ച് അടിച്ച് പതപ്പിച്ച് വെയ്ക്കുക.
* ഈ കൂട്ട് തയ്യാറാക്കി വെച്ചിരിിക്കുന്ന കേക്കിന്റെ ഏറ്റവും മുകളില്‍ (കസ്റ്റേര്‍ഡിന്) ഒഴിച്ച് 12-15 മിനിറ്റ് അവനില്‍ വെച്ച് ബേക്ക്
ചെയ്‌തെടുക്കുക.

സ്വാദിഷ്ടമായ ഓറഞ്ച് കേക്ക് റെഡി.