‘ഓര്‍ഗണ്‍ ബാങ്ക്’ എന്റെ സ്വപനം: ഫാദര്‍ ഡേവിഡ് ചിറമ്മല്‍

പരപ്പനങ്ങാടി:  കേരളത്തില്‍  അവയവദാന ബാങ്ക് രൂപീകരിക്കുക എന്നതാണ് എന്റെ സ്വപ്‌നം എന്ന് പരപ്പനങ്ങാടി അഭയം പാലിയേറ്റീവ് സംഘടിപ്പിച്ച വൃക്കരോഗ നിര്‍ണയ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് ഫാദര്‍ ഡേവിഡ് ചിറമ്മല്‍ പറഞ്ഞു.
ഇതുവരെയും ഒരു മലയാളിയുടെയും സ്വപനസങ്കലപത്തിലേക്കും കടന്നുവരാതിരുന്ന അവയവദാന ബാങ്ക് എന്ന സാധ്യതയിലേക്ക് സദസ്സിനെ ഉണര്‍ത്തിയതായിരുന്നു ഫാദര്‍ ചിറമേലിന്റെ വാക്കുകള്‍.
പരപ്പനങ്ങാടി ബി ഇ എം എല്‍ പി സ്‌കൂളില്‍ അഭയം പാലിയേറ്റീവും എ കെ ജി സഹകരണ ആശുപത്രിയും മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗവും കൂട്ടായി സംഘടിപ്പിച്ച സൗജന്യ ക്യാമ്പില്‍ അഞ്ഞൂറോളം പേരെ പരിശോധിച്ചു. രോഗം കണ്ടെത്തിയവരെ കൂടുതല്‍ ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.
എകെജി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ പരപ്പലില്‍ രാമന്‍ അധ്യക്ഷനായ ചടങ്ങില്‍ രഞ്ജിത്ത് ജേക്കബ്, വിശ്വനാഥന്‍, സി റഷീദ് എന്നിവര്‍ സംസാരിച്ചു.