ഓപ്പറേഷന്‍ വിസില്‍ ബോധവല്‍കരണക്ലാസ്‌

STHREE SURAKSHA BOTHAVALKARANA CLASS THENHIPALAM SI P M RAVEENDRAN CLASSERDUKKUNNU (1)തേഞ്ഞിപ്പലം: സ്‌ത്രീകള്‍ക്ക്‌ നേരെയുള്ള പൊതുസ്ഥലങ്ങളിലെ ആക്രമണങ്ങള്‍ തടയുന്നതിന്‌ വേണ്ടി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ വിസില്‍ പദ്ധതി പ്രകാരം കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി കോ ഓപ്പറേറ്റീവ്‌ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്‌ സംഘടിപ്പിച്ചു. തേഞ്ഞിപ്പലം പൊലീസ്‌ സബ്‌ ഇന്‍സ്‌പെക്ടര്‍ പി എം രവീന്ദ്രന്‍ ക്ലാസെടുത്തു. അസി.എസ്‌ ഐ സുബ്രഹ്മണ്യന്‍, എ എസ്‌ ഐ സുരേഷ്‌ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

പദ്ധതിയുടെ ഭാഗമായി അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗികാനുള്ള വിസിലും പോലീസ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ കൈമാറി.