ഓപ്പറേഷന്‍ തീയറ്ററിനോടനുബന്ധിച്ച്‌ ഓണസ്സദ്യ; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

Untitled-1 copyതിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന്‍ തീയറ്ററിന്റെ അണുവിമുക്തമേഖലയോടനുബന്ധിച്ച്‌ ഓണസദ്യ വിളമ്പി എന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍, ആരോഗ്യവകുപ്പ്‌ മന്ത്രി വി.എസ്‌. ശിവകുമാര്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടതിനെത്തുടര്‍ന്ന്‌, രണ്ട്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. സംഭവദിവസം തീയറ്ററിന്റെ ചുമതല വഹിച്ചിരുന്ന ഹെഡ്‌നഴ്‌സിനെ സ്ഥലം മാറ്റാനും അനസ്‌തേഷ്യാവിഭാഗം മേധാവിക്ക്‌ കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കാനുമാണ്‌ ഉത്തരവ്‌. ആരോഗ്യവകുപ്പ്‌ സെക്രട്ടറി ഡോ. കെ. ഇളങ്കോവനാണ്‌ സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ചത്‌.