ഓണാഘോഷത്തിനിടെ ജീപ്പിടിച്ചു മരിച്ച തസ്‌നിയുടെ മൃതദേഹം കബറടക്കി


മലപ്പുറം: തിരുവനന്തപുരം എഞ്ചിനിയറിങ്ങ്‌ കോളേജിലെ ഓണാഘോഷത്തിനിടെ ജീപ്പിടിച്ചു മരിച്ച തസ്‌നി ബഷീറിന്റെ മൃതദേഹം കബറടക്കി. 16419_721670മണിമൂളി ജുമാമസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍ വന്‍ജനാവലിയുടെ സാനിധ്യത്തിലായിരുന്നു മരണാനന്തരചടങ്ങുകള്‍ നടന്നത്‌.

വഴിക്കട്‌ പോലീസ്‌ സ്‌റ്റേഷനു സമീപത്തെ തസ്‌നിയുടെ വീട്ടിലും വന്‍ജനാവലിയാണ്‌ തടിച്ചുകൂടിയത്‌. വെള്ളിയാഴ്‌ച രാത്രി 11മണിയോടയാണ്‌. അന്ത്യോപചാരം അര്‍പ്പിക്കാന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌, ടികെ ഹംസ, എം സ്വരാജ്‌ എന്നിവരുള്‍പ്പെടെയുള്ളവ്രര്‍ തസ്‌നിയുടെ വീട്ടിലെത്തിയിരുന്നു.

തസ്‌നിയയുടെ കുടുംബത്തിന്‌ സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്‌