ഓണാഘോഷം : വ്യാജമദ്യം കണ്ടെത്തിയാല്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം

മലപ്പുറം: ഓണാഘോഷത്തോടനുബന്ധിച്ച്‌ സ്‌പിരിറ്റ്‌, വിദേശമദ്യം എന്നിവയുടെ കള്ളക്കടത്ത്‌, വ്യാജമദ്യ നിര്‍മാണം, സ്‌പിരിറ്റിന്റെ അനധികൃത വില്‍പന, കള്ളില്‍ സ്‌പിരിറ്റ്‌ കലര്‍ത്തിയുള്ള വില്‍പന, മയക്കുമരുന്ന്‌ വില്‍പന എന്നിവ തടയുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്‌സൈസ്‌ കണ്‍ട്രോള്‍ റൂം മലപ്പുറത്ത്‌ ഓഗസ്റ്റ്‌ 10 മുതല്‍ പ്രവര്‍ത്തനം തുടങ്ങും. ഡെപ്യൂട്ടി എക്‌സൈസ്‌ കമ്മീഷനറുടെ നിയന്ത്രണത്തില്‍ മലപ്പുറം അസി. എക്‌സൈസ്‌ കമ്മീഷനറുടെ നേതൃത്വത്തിലാണ്‌ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. രാത്രികാല പട്രോളിങും വാഹന പരിശോധനയും ഊര്‍ജിതമാക്കിയിട്ടുണ്ട്‌. വ്യാജമദ്യ നിര്‍മാണം, വിതരണം, വില്‍പന എന്നിവയുമായി ബന്ധപ്പെട്ട്‌ പൊതുജനങ്ങള്‍ക്കുള്ള പരാതി താഴെ കൊടുക്കുന്ന നമ്പറുകളില്‍ അറിയിക്കാം. പരാതിക്കാരുടെ പേരുവിവരങ്ങള്‍ രഹസ്യമായിരിക്കും.

ഡെപ്യൂട്ടി എക്‌സൈസ്‌ കമ്മീഷനര്‍, മലപ്പുറം – 9447178062, അസി. എക്‌സൈസ്‌ കമ്മീഷനര്‍, മലപ്പുറം – 9496002870, കണ്‍ട്രോള്‍ റൂം മലപ്പുറം ട്രോള്‍ ഫ്രീ നമ്പര്‍ – 18004254886 (04832734886).
എക്‌സൈസ്‌ സര്‍ക്ക്‌ള്‍ ഓഫീസുകള്‍ : പൊന്നാനി – 0494 2664590 (9400069639), തിരൂര്‍ : 0494 2424180 (9400069640), തിരൂരങ്ങാടി : 0494 2410222 (9400069642), മഞ്ചേരി : 0483 2766184 ( 9400069643), പെരിന്തല്‍മണ്ണ : 04933 227653 (9400069645), നിലമ്പൂര്‍ : 04931 226323 (9400069646).
എക്‌സൈസ്‌ റെയ്‌ഞ്ച്‌ ഓഫീസുകള്‍ : പൊന്നാനി – 0494 2654210 (9400069650), കുറ്റിപ്പുറം – 0494 2609350 (9400069660), തിരൂര്‍ : 0494 2425282 (9400069652), പരപ്പനങ്ങാടി : 0494 2414633 (9400069653), മലപ്പുറം – 0483 2104937 (9400069654), മഞ്ചേരി – 0483 2766760 (9400069655), പെരിന്തല്‍മണ്ണ : 04933 227539 (9400069656), കാളികാവ്‌ – 04931 249608 (9400069657), നിലമ്പ – 04931 224334 (9400069658).