ഓണസമൃദ്ധി : പദ്ധതി ഉദ്‌ഘാടനം

ഓണത്തോടനുബന്ധിച്ച്‌ സംസ്ഥാനത്തെ 1,53,825 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക്‌ ഓണക്കിറ്റും, 14,800 പ്രാക്തന ഗോത്ര വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക്‌ ഓണക്കോടിയും നല്‍കുന്നു പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം നാളെ (സെപ്‌തംബര്‍ എട്ട്‌) വൈകിട്ട്‌ മൂന്നിന്‌ .വയനാട്‌ ജില്ലയിലെ കല്‌പറ്റയില്‍ നടക്കും. പട്ടികജാതി, പട്ടികവര്‍ഗ പിന്നാക്കക്ഷേമ മന്ത്രി എ.കെ. ബാലന്‍ കിറ്റുകളുടെ വിതരണോദ്‌ഘാടനം നിര്‍വഹിക്കും. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികള്‍, കളക്ടര്‍, പട്ടികവര്‍ഗ വികസന വകുപ്പ്‌ ഡയറക്ടര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും. ജില്ലാ കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ട മന്ത്രി, എം.എല്‍.എ.മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി വിതരണോദ്‌ഘാടനം നടക്കും.
15 കിലോ ഗ്രാം അരി, ചെറുപയര്‍, പഞ്ചസാര, ശര്‍ക്കര, വെളിച്ചെണ്ണ എന്നിവ അര കിലോ വീതവും, ഉപ്പ്‌ ഒരു കിലോയും പരിപ്പ്‌ കാല്‍ കിലോയും, മുളകുപൊടി, തേയില എന്നിവ 200 ഗ്രാം വീതവുമാണ്‌ ഓണക്കിറ്റിലുണ്ടാകുക.
പുരുഷന്മാര്‍ക്ക്‌ കസവുമുണ്ടും തോര്‍ത്തും, സ്‌ത്രീകള്‍ക്ക്‌ കസവുമുണ്ടും നേരിയതുമാണ്‌ ഓണക്കോടി.