ഓണത്തിന്‌ തിരുവാതിരക്കളി മത്സരം

thiruvathirakali20131111115026_21_1ടൂറിസം വകുപ്പ്‌ നടത്തുന്ന ഓണഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ്‌ 27 ന്‌ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ തിരുവാതിരക്കളി മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്നു വിജയികള്‍ക്ക്‌ മെമന്റോയും യഥാക്രമം 25,000, 15,000, 10,000 രൂപയും ക്യാഷ്‌പ്രൈസും നല്‍കും. മികച്ച രീതിയില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനമായി 1,000 രൂപ വീതം നല്‍കും.
ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍, കോളേജുകള്‍, റസിഡന്റ്‌സ്‌ അസോസിയേഷനുകള്‍, കലാസാംസ്‌കാരിക സംഘടനകള്‍, മറ്റു സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക്‌ മത്സരത്തില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷനുള്ള അവസാന തീയതി ആഗസ്റ്റ്‌ 25 വരെ നീട്ടിയിട്ടുണ്ട്‌. മ്യൂസിയത്തിന്‌ എതിര്‍വശത്തുള്ള ടൂറിസം വകുപ്പ്‌ ഓഫീസില്‍ പേര്‌ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0471-2560434, 9605891749, 9447750687