ഓട്ടോ യാത്രാ നിരക്ക് മിനിമം 15 രൂപയാക്കാന്‍ ധാരണ

തിരു: ഓട്ടോ യാത്രാ നിരക്ക് മിനിമം 15 രൂപയാക്കാന്‍ ധാരണ. സംഘടനാ ഭാരവാഹികള്‍ ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ഇതു സംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭായോഗത്തില്‍ ഉണ്ടാകും.

ഓട്ടോ മിനിമം ചാര്‍ജ്ജ് 14 രൂപയാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും 15 രൂപ യാക്കണമെന്ന തീരുമാനത്തില്‍ സംഘടനാ ഭാരവാഹികള്‍ ഉറച്ച് നിന്നല്‍ക്കുകയായിരുന്നു. ഇതെ തുടര്‍ന്നാണ് ഒരു രൂപ കൂടി വര്‍ദ്ധിപ്പിച്ച് നിരക്ക് 15 രൂപയാക്കാന്‍ ധാരണയായത്.