ഓട്ടോ മിനിമം ചാര്‍ജ് 15 രൂപയാക്കാന്‍ തീരുമാനമായി

തിരു : ഓട്ടോ മിനിമം ചാര്‍ജ് 15 രൂപയാക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. മിന്മം ചാര്‍ജ്ജില്‍ ഒന്നേകാല്‍ കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. അതെ സമയം കിലോമീറ്ററിന് എട്ടുരൂപ എന്ന നിരക്ക് തുടരും.

ഓട്ടോ നിരക്ക് നേരത്തെ 14 രൂപയാക്കി സര്‍ക്കാര്‍ പുതുക്കി തീരുമാനിച്ചിരുന്നെങ്കിലും ഒട്ടോ തൊഴിലാളി യൂണിയന്‍ ഇത് അംഗീകരിച്ചിരുന്നില്ല.

തുടര്‍ന്ന് ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് 15 രൂപയാക്കാന്‍ ധാരണയായത്. ഇതെ തുടര്‍ന്നാണ് മിനിമം ചാര്‍ജ് 15 രൂപയാക്കാന്‍ സര്‍ക്കാര്‍ തീരുമാനമാനിച്ചത്.