ഓട്ടോ ടാക്‌സി സമരം ഇന്ന് അര്‍ദ്ധരാത്രി മുതല്‍

കോഴിക്കോട്: ഓട്ടോ ടാക്‌സി തൊഴിലാളികള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്കാരംഭിക്കും. ബസ് ചാര്‍ജ്ജ് വര്‍ദ്ധന സംബന്ധിച്ച തീരുമാനമെടുത്ത മന്ത്രിസഭായോഗം ഓട്ടോ ടാക്‌സി ചാര്‍ജ്ജ് വര്‍ധന സംബന്ധിച്ച് തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് സമരമെന്ന് ഓട്ടോ ടാക്‌സി കോഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.

ഓട്ടോ ചാര്‍ജ് മിനിമം നിരക്കായ 12 രൂപയില്‍ നിന്നും 15 രൂപയാക്കണമെന്നാണ് ആവശ്യം.

ഐഎന്‍ടിയുസി ഉള്‍പ്പെയുള്ള സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.