ഓട്ടോ ടാക്‌സി നിരക്കുകള്‍ കൂട്ടി; സമരം തുടരും തൊഴിലാളികള്‍.

കോഴിക്കോട് : ഓട്ടോ ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. എന്നാല്‍ തങ്ങളുടെ ആവശ്യം പൂര്‍ണമായി അംഗീകരിക്കാത്തതിനാല്‍ ഒട്ടോ തൊഴിലാളികള്‍ സമരം തുടരുകയാണ്.

ഒട്ടോ നിരക്ക് 12 രൂപയില്‍ നിന്ന് 14 രൂപയായും ടാക്‌സി മിനിമം നിരക്ക് 100 രൂപയാക്കിയും, മിനിമം നിരക്കില്‍ അഞ്ചു കിലോമീറ്റര്‍ വരെ യാത്രചെയ്യാമെന്നും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും ഒമ്പത് രൂപ വര്‍ധനയുണ്ടാവുമെന്നും ഓരോ 250 മീറ്ററിനും രണ്ട് രൂപയുടെ വര്‍ധനവുണ്ടാവുമെന്നുമാണ് മന്ത്രസഭായോഗത്തില്‍ തീരുമാനമായതെങ്കിലും ഇത് അംഗീകരിക്കാന്‍ തൊഴിലാളികള്‍ തയ്യാറായില്ല.

മിനിമം ഓട്ടോ നിരക്ക് 12 ല്‍ നിന്നും 15 രൂപയാക്കും വരെ സമരം തുടരുമെന്നാണ് ഒട്ടോ ടാക്‌സി കോഡിനേഷന്‍ കമ്മിറ്റി അറിയിക്കുന്നത്. എഎന്‍ടിയുസി ഉള്‍പ്പെടെയുള്ള സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.