ഓടുന്ന കാറില്‍ വെച്ച്‌ അധ്യാപികയെ കൂട്ടമാനഭംഗത്തിന്‌ ഇരയാക്കി

ലക്‌നൗ: ഓടുന്ന കാറില്‍ വെച്ച്‌ അധ്യാപികയെ കൂട്ടമാനഭംഗത്തിന്‌ ഇരയാക്കി. ഉത്തര്‍ പ്രദേശിലെ ബറോലിയിലാണ്‌ സഭവം. യുപിയിലെ ബുലന്ദ്‌ശഹറില്‍ അമ്മയും മകളും കൂട്ടമാനഭംഗത്തിന്‌ ഇരയായതിന്റെ നടുക്കം മാറുന്നതിന്‌ മുമ്പാണ്‌ ഈ സംഭവം നടന്നിരിക്കുന്നത്‌. സ്‌കൂളിലേക്ക്‌ പോവുകയായിരുന്ന പത്തൊമ്പതുകാരിയായ അധ്യാപികയെയാണ്‌ ഓടുന്ന കാറില്‍ കൂട്ടമാനഭംഗത്തിന്‌ ഇരയാക്കിയത്‌.

സ്‌കൂളിലേക്ക്‌ പോവുകയായിരുന്ന അധ്യാപികയെ രണ്ടുപേര്‍ ബലമായി കാറില്‍ കയറ്റുകയും തോക്ക്‌ ചൂണ്ടി കൂട്ടമാനഭംഗപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന്‌ പെണ്‍കുട്ടിയെ റോഡില്‍ ഉപേക്ഷിക്കുകയുമായിരുന്നു.

പ്രതികള്‍ മാനഭംഗപ്പെടുത്തുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായും പെണ്‍കുട്ടി പറയുന്നു. വിവരം പുറത്തു പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന്‌ പറഞ്ഞ്‌ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്‌. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായ്‌ പോലീസ്‌ പറഞ്ഞു.