ഓടയിലേക്ക് മലിനജലം ; അഞ്ച് സ്ഥാപനങ്ങള്‍ക്കെതരെ കേസ്സെടുത്തു.

തിരൂരങ്ങാടി : ചെമ്മാട് ടൗണില്‍ മഴവെള്ളം ഒഴഉകി പോകുന്നതിന് നിര്‍മിച്ച ഓടയിലേക്ക മലിനജലം ഒഴിക്കിവിട്ട അഞ്ചാസ്ഥാപനങ്ങള്‍ക്കെതിരെ പോലീസ് കേസെടുത്തു. തിരൂരങ്ങാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

സീഗോ ബേക്കറി,ചോയിസ് സ്‌നാക്‌സ് ആന്റ്  കൂള്‍ബാര്‍, അറഫ കോഫി ആന്റ് കൂള്‍ ബാര്‍ , മത്സ്യമാര്‍ക്കറ്റ്
,പുല്ലാഞ്ചരി ബില്‍ഡിംഗ് എന്നിയ്ക്ക്  എതിരെയാണ് കേസെടുത്തത്.

കടലുണ്ടിപുഴയില്‍ പാറക്കടവ് ഭാഗത്തേക്ക് ചെമ്മാടുനിന്നുള്ള മഴവവെള്ളം ഒഴികിപോകാനുള്ള ഓടയിലൂടെ ഏറെക്കാലമായി ഈ കടകളില്‍ നിന്നുള്ള മലിന ജലമായിരുന്നു ഒഴുകിയെത്തിയത്. മലിനജളം ഒഴുക്കുന്നതില്‍ കൂടുതല്‍ സ്ഥാപനങ്ങളുള്ളതായി സൂചനയുണ്ട്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്കുള്ള കുടിവെള്ള വിതരണത്തിനായുള്ള പമ്പ് ഹൗസുകള്‍ സ്ഥിതിചെയ്യുന്നിടത്തേക്കാണ് മലിനജലം ഒഴുക്കി വിട്ടത്.