ഒ.എന്‍.വി. – കലാഭവന്‍ മണി അനുസ്‌മരണം

Untitled-1 copyമലപ്പുറം: കേരള എന്‍.ജി.ഒ.യൂണിയന്‍ കലാ-കായിക-സാംസ്‌കാരിക വേദിയായ ‘ജ്വാല’യുടെ ആഭിമുഖ്യത്തില്‍ മലയാളത്തിന്റെ മഹാകവി ഒ.എന്‍.വി. കുറുപ്പിനേയും, ചലച്ചിത്ര നടനും ഗായകനുമായിരുന്ന കലാഭവന്‍ മണിയേയും അനുസ്‌മരിച്ചു. ശനിയാഴ്‌ച വൈകിട്ട്‌ എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍ നടന്ന അനുസ്‌മരണ പരിപാടിയില്‍ ഒ.എന്‍ വി കുറുപ്പിനെ അനുസ്‌മരിച്ച്‌ ഡോ. എന്‍.രാജന്‍, കലാഭവന്‍ മണിയെ അനുസ്‌മരിച്ച്‌ അനില്‍ മങ്കട എന്നിവര്‍ പ്രഭാഷണം നടത്തി. കുമാരി ആര്‍ദ്ര വി.എസ്‌., കെ.സി.ഹസിലാല്‍, കെ.ആര്‍ വിനോദ്‌ എന്നിവര്‍ ഒ.എന്‍.വി. കവിതകള്‍ ആലപിച്ചു. യൂണിയന്‍ ജില്ലാ പ്രസിഡന്റ്‌ ടി.എം. ഋഷികേശന്‍, ജ്വാല പ്രസിഡന്റ്‌ കെ.പി. ജയേന്ദ്രന്‍, ജ്വാല വൈസ്‌ പ്രസിഡന്റ്‌ കെ.സി. ഹസിലാല്‍ എന്നിവര്‍ സംസാരിച്ചു.